Kerala
കേരളത്തിന് രണ്ടാം വന്ദേഭാരത്; ഈമാസം 24 മുതല്‍ സര്‍വീസ് ആരംഭിച്ചേക്കും
ട്രെയിന്‍ രാവിലെ ഏഴിന് കാസര്‍കോട് നിന്ന് യാത്ര തുടങ്ങും. 3.05ന് തിരുവനന്തപുരത്തെത്തും. 4.05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് 11.55ന് കാസര്‍കോട്ടെത്തും.
![](https://assets.sirajlive.com/2022/02/vande-bharat-968x538.jpg)
തിരുവനന്തപുരം | കേരളത്തിന് രണ്ടാം വന്ദേ ഭാരത് അനുവദിച്ചു. ഈമാസം 24 മുതല്‍ കാസര്‍കോട് നിന്ന് സര്‍വീസ് തുടങ്ങാനാണ് സാധ്യത. ഒമ്പത് വന്ദേഭാരത് ട്രെയിനുകള്‍ ഒന്നിച്ച് ഉദ്ഘാടനം ചെയ്യാനാണ് റെയില്‍വേയുടെ നീക്കം.
കേരളത്തിനുള്ള രണ്ടാം വന്ദേഭാരതിന്റെ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ട്രെയിന്‍ രാവിലെ ഏഴിന് കാസര്‍കോട് നിന്ന് യാത്ര തുടങ്ങും. 3.05ന് തിരുവനന്തപുരത്തെത്തും. 4.05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് 11.55ന് കാസര്‍കോട്ടെത്തും.
ആലപ്പുഴ വഴി ആഴ്ചയില്‍ ആറു ദിവസമാണ് സര്‍വീസ്. കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവയാണ് പരിഗണനയിലുള്ള സ്റ്റോപ്പുകള്‍.
---- facebook comment plugin here -----