Connect with us

Ongoing News

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ്: ഇന്ത്യക്ക് 257 റണ്‍സ് ലീഡ്, നിലയുറപ്പിച്ച് പുജാര

ചേതേശ്വര്‍ പുജാരയും റിഷഭ് പന്തുമാണ് ക്രീസില്‍.

Published

|

Last Updated

ബിര്‍മിംഗ്ഹാം | എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ മൂന്നാം ദിനം സ്റ്റംപെടുത്തപ്പോള്‍ ഇന്ത്യക്ക് 257 റണ്‍സിന്റെ ലീഡ്. രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. ചേതേശ്വര്‍ പുജാരയും റിഷഭ് പന്തുമാണ് ക്രീസില്‍.

പുജാര 50ഉം പന്ത് 30ഉം റണ്‍സെടുത്തു. വിരാട് കോലി (20), ശുബ്മാന്‍ ഗില്‍ (നാല്), ഹനുമാ വിഹാരി (11) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ജെയിംസ് ആന്‍ഡേഴ്‌സണ്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ബെന്‍ സ്‌റ്റോക്‌സ് എന്നിവര്‍ക്കാണ് വിക്കറ്റ്.

ആദ്യ ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട് 284 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. ജോണി ബെയര്‍സ്‌റ്റോവിന്റെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ 284 റണ്‍സിലെങ്കിലും എത്തിക്കാന്‍ പ്രധാന പങ്കുവഹിച്ചത്. സാം ബില്ലിങ്‌സ് 36 റണ്‍സെടുത്തു. ബൗളിങില്‍ ഇന്നലെ മൂന്ന് വിക്കറ്റ് നേടിയ ഇന്ത്യന്‍ നായകന്‍ ജസ്പ്രീത് ബുംറയുടെ ദിനമായിരുന്നെങ്കില്‍ ഇന്ന് തിളങ്ങിയത് മുഹമ്മദ് സിറാജാണ്. നാല് ഇംഗ്ലണ്ട് വിക്കറ്റുകളാണ് സിറാജ് കൊയ്തത്. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 416 റൺസെടുത്തിരുന്നു.

 

 

Latest