Connect with us

bus accident

മലപ്പുറത്ത് ബസ് അപകടം: 25 പേര്‍ക്ക് പരുക്ക്

ബത്തേരി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്

Published

|

Last Updated

മലപ്പുറം | ജില്ലയിലെ പുതുപൊന്നാനിയില്‍ ബസ് മറിഞ്ഞ് 25  പേര്‍ക്ക് പരുക്ക്. ഇതില്‍ 17 പേരുടെ പരുക്ക് സാരമുള്ളതാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരുക്കേറ്റവര്‍ പൊന്നാനി താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.  പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.
വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഒരു ടൂറിസ്റ്റ് ബസ് ആണ് അപകടത്തില്‍ പെട്ടത്. 45ഓളം ആളുകളാണ് ബസില്‍ ഉണ്ടായിരുന്നത്.