Connect with us

Kerala

കോടകര കുഴല്‍പ്പണ കേസ്: ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും

Published

|

Last Updated

തിരുവനന്തപുരം കൊടകര കള്ളപ്പണ കവര്‍ച്ചാ കേസില്‍ അന്വേഷണ സംഘം ഇന്ന് ഇരിങ്ങാലക്കുട കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. കെ സുരേന്ദ്രനടക്കമുള്ളന 19 ബി ജെ പി നേതാക്കളെ സാക്ഷികളക്കിയാണ് കുറ്റപത്രം സമര്‍പ്പിക്കുക. 22 അംഗ ക്രമിനല്‍ സംഘമാണ് പ്രതികളെന്ന് കുറ്റപത്രം പറയുന്നതായാണ് റിപ്പോര്‍ട്ട്. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി ബി ജെ പിയുടേതെന്ന് കുറ്റപത്രത്തില്‍ പറയുന്നതായാണ് സൂചന. തിരഞ്ഞെടുപ്പ് ഫണ്ടായാണ് പണം എത്തിച്ചതെന്നും കുറ്റപത്രത്തിലുണ്ടെന്നും സൂചനയുണ്ട്.

കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്ന് കുറ്റപത്രം പറയുന്നു. പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനാണ് ഇ ഡി അടക്കമുള്ള അന്വേഷണം ശിപാര്‍ശ ചെയ്തിരിക്കുന്നതെന്നാണ് വിവരം. നേരത്തെ കൊടകര കേസില്‍ ഏറെ ദുരൂഹതയുണ്ടെന്ന് മൊഴികളിലുള്ള വൈരുദ്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. പണം കൊണ്ടുവന്നത് ആര്‍ക്ക് വേണ്ടിയാണ്. എവിടെ നിന്ന് പണം എത്തി തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താനായിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ ആവശ്യത്തിനായി കൊണ്ടുവന്ന പണമാണിതെന്ന് നേരത്തെ പോലീസ് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച മൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.