Connect with us

Oddnews

പെന്‍ഷന് അര്‍ഹയാണെന്നറിയാതെ 20 വര്‍ഷം; 100 വയസുകാരിയ്ക്ക് നഷ്ടമായത് 77 ലക്ഷം

Published

|

Last Updated

ലണ്ടന്‍ | പെന്‍ഷന് അര്‍ഹയാണെന്ന് അറിയാന്‍ വൈകിയ 100 വയസുകാരിക്ക് നഷ്ടമായത് ലക്ഷങ്ങള്‍. യു കെയിലെ ക്രോയ്ഡണ്‍ സ്വദേശിനിയായ മാര്‍ഗരറ്റ് ബ്രാഡ്ഷായ്ക്കാണ് 20 വര്‍ഷത്തെ പണം ലഭിക്കാതിരുന്നത്. 1921ല്‍ ക്രോയ്ഡണില്‍ ജനിച്ചുവളര്‍ന്ന മാര്‍ഗരറ്റ് കാനഡയിലാണ് 30 വര്‍ഷത്തോളം ജോലി ചെയ്തത്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ബ്രിട്ടനില്‍ സ്ഥിരതാമസമാക്കി. 80 വയസ്സ് പൂര്‍ത്തിയായാല്‍ പെന്‍ഷന്‍ ലഭിക്കില്ല എന്നാണ് മാര്‍ഗരറ്റ് കരുതിയിരുന്നത്.

78 വയസുള്ള ഇവരുടെ മകള്‍ പറഞ്ഞാണ് മാതാവ് പെന്‍ഷന് അര്‍ഹയാണെന്ന സത്യാവസ്ഥ അറിയുന്നത്. 80 വയസ് പൂര്‍ത്തിയായ ദിവസം മുതല്‍ ഓരോ ആഴ്ചയും 82.45 പൗണ്ട് സര്‍ക്കാര്‍ പെന്‍ഷനായി അനുവദിക്കും. പെന്‍ഷനു വേണ്ടി മാര്‍ഗരറ്റ് അപേക്ഷ നല്‍കിയതോടെ പണം ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു.

---- facebook comment plugin here -----

Latest