Connect with us

Health

അവയവങ്ങള്‍ക്കുണ്ടാകുന്ന പരുക്ക് പ്രതിരോധിക്കാന്‍ കാര്‍ബണ്‍ മോണോക്സൈഡ്; മരുന്ന് കണ്ടെത്തി ശാസ്ത്രജ്ഞര്‍

Published

|

Last Updated

ജോര്‍ജിയ | അവയവങ്ങള്‍ക്കുണ്ടാകുന്ന പരുക്കിനെ പ്രതിരോധിക്കാന്‍ മരുന്ന് കണ്ടെത്തി ഗവേഷകര്‍. ജോര്‍ജിയ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ റീജന്റ്സ് കെമിസ്ട്രി പ്രൊഫസര്‍ ബിംഗെ വാങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാര്‍ബണ്‍ മോണോക്സൈഡ് അടങ്ങിയ ഓറല്‍ പ്രോ ഡ്രഗ് വികസിപ്പിച്ചെടുത്തത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി വാങ്സും സംഘവും മനുഷ്യ ശരീരത്തില്‍ മരുന്നുകള്‍ വഴി കാര്‍ബണ്‍ മോണോക്സൈഡ് എത്തിക്കാന്‍ ശ്രമം നടത്തിവരികയാണ്. കൃത്രിമ മധുരമായ സാക്കറിന്‍, അസെസള്‍ഫേം എന്നിവ ഉപാധിയാക്കിയാണ് കാര്‍ബണ്‍ മോണോക്സൈഡിനെ വായിലൂടെ ശരീരത്തിലെത്തിക്കാന്‍ ഉതകുന്ന മരുന്നുകള്‍ കണ്ടുപിടിച്ചിരിക്കുന്നത്.

കാര്‍ബണ്‍ മോണോക്സൈഡ് വാതകം വലിയ അളവില്‍ വിഷമുള്ളവയാണെങ്കിലും വീക്കം കുറയ്ക്കുന്നതിനും കോശങ്ങളെ പരുക്കില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. വൃക്ക, ശ്വാസകോശം, ചെറുകുടല്‍, കരള്‍ എന്നിവയെ പരുക്കുകളില്‍ നിന്ന് സംരക്ഷിക്കാനും അവയവങ്ങളുടെ സംരക്ഷണത്തിനോടൊപ്പം അവയവ മാറ്റ ശസ്ത്രക്രിയയിലുണ്ടാകുന്ന സങ്കീര്‍ണതകളെ തടയാനും കാര്‍ബണ്‍ മോണോക്സൈഡ് സഹായിക്കുമെന്നാണ് വാങും കൂട്ടരും പറയുന്നത്.

Latest