Connect with us

National

കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹം കുറ്റം; ഹരിയാനയില്‍ കര്‍ഷക പ്രതിഷേധം

Published

|

Last Updated

സിര്‍സ | കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തിയ കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്തിയതില്‍ കര്‍ഷക പ്രതിഷേം ഇരമ്പുന്നു. ബി ജെ പി നേതാവും ഹരിയാനാ നിയമസഭാ ഡപ്യൂട്ടി സ്പീക്കറുമായ റണ്‍ബീര്‍ ഗന്‍ഗയെ അക്രമിച്ചെന്നാരോപിച്ച് അഞ്ച് കര്‍ഷകരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കര്‍ഷക പ്രതിഷേധം മുന്നില്‍ കണ്ട് ഹരിയാനയിലെ സിര്‍സയില്‍ കൂടുതല്‍ സുരക്ഷാസേനയെ നിയോഗിച്ചു. അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാണ് ആവശ്യം. എസ് പി ഓഫീസ് ഘരാവോ ചെയ്യാനും കര്‍ഷകര്‍ പദ്ധതിയിടുന്നുണ്ട്. കര്‍ഷക നേതാവ് രാകേഷ് ടികായത് പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും.

നൂറോളം കര്‍ഷകര്‍ക്കെതിരെ രാജ്യദ്രോഹം ചുമത്തിയിട്ടുണ്ട്. ഇത് തെറ്റും, ബാലിശവും കെട്ടിച്ചമച്ചതുമാണെന്ന് സമരസമിതി നേരത്തെ പ്രസ്താവന നടത്തിയിരുന്നു. രാജ്യദ്രോഹ കുറ്റത്തിന് ഇന്ന് പ്രസക്തിയുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ച അതേ ദിവസം തന്നെയാണ് കര്‍ഷകര്‍ക്കെതിരെ കുറ്റം ചുമത്തിയത്.

---- facebook comment plugin here -----

Latest