Connect with us

Kerala

ചര്‍ച്ചയുടെ തീരുമാനം എന്തായാലും നാളെ കട തുറക്കും: ടി നസിറുദ്ദീന്‍

Published

|

Last Updated

തിരുവനന്തപുരം|  മുഖ്യമന്ത്രിയുമായി ഇന്നാ് ചര്‍ച്ച നടത്താനിരിക്കെ ഇതിലെ തീരുാനം എന്തായാലും നാളെ കട തുറക്കുമെന്ന പ്രഖ്യാപനവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി. നാളെയും മറ്റന്നാളും സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ആണ്. എന്നാല്‍ അത് കാര്യമാക്കാതെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസിറുദ്ദീന്‍.

മുഖ്യമന്ത്രിയുടെ വിരട്ടല്‍ തങ്ങളോട് വേണ്ട. കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ലെന്നും നസറുദ്ദീന്‍ പറഞ്ഞു. ഇന്നു വൈകുന്നേരം മൂന്നരക്കാണ് മുഖ്യമന്ത്രിയും വ്യപാരികളുമായുള്ള കൂടിക്കാഴ്ച. ഇതിന് മുന്നോടിയായി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ദിവസവും കടകള്‍ തുറക്കാനുള്ള അനുമതി ഇന്നു മുതല്‍ നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അല്ലാതെയുള്ള ഒരു നിയന്ത്രണവും അംഗീകരിക്കാന്‍ കഴിയില്ല. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഏറെ പ്രതീക്ഷയുണ്ട്.

വ്യാപാരികള്‍ ആവശ്യപ്പെട്ട പ്രകാരം മുഖ്യമന്ത്രി രാവിലെ കൂടിക്കാഴ്ച്ചക്ക് സമയം അനുവദിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുമായുള്ള യോഗത്തിലും സി പി എം സംസ്ഥാന സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിക്ക്പങ്കെടുക്കേണ്ടതനാല്‍ കൂടിക്കാഴ്ച വൈകിട്ടേക്ക് മാറ്റുകയായിരുന്നു.

പ്രദേശികമായി ടിപി ആര്‍ നോക്കി നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും ആഴ്ചയില്‍ അഞ്ച് ദിവസം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. എന്നാല്‍ കേരളത്തില്‍ ടി പി ആര്‍ പത്ത് ശതമാനത്തിന് താഴേക്ക വരാത്തതിനാല്‍ ഇക്കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല.

Latest