Connect with us

National

കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 30ഓളം പേര്‍ കിണറ്റില്‍ വീണു; മൂന്ന് പേര്‍ മരിച്ചു

Published

|

Last Updated

വിദിഷ |  കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മണ്ണിടിഞ്ഞ് 30 ഓളം പേര്‍ കിണറ്റില്‍ വീണു. മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. 19 പേരെ രക്ഷപ്പെടുത്തി. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഗഞ്ച് ബസോദയിലായിണ് സംഭവം.

കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയപ്പോള്‍ കിണറിന്റെ മുകള്‍ത്തട്ടിലുള്ള മണ്ണ് ഇടിഞ്ഞ് വീഴുകയായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ഭാരം താങ്ങാനാവാത്തതിനെ തുടര്‍ന്ന് മുകള്‍ത്തട്ട് ഇടിഞ്ഞത്.

 

 

Latest