Connect with us

International

ജേക്കബ് സുമയെ തടവിലാക്കിയതിന് തുടര്‍ന്ന് സംഘര്‍ഷം: ദക്ഷിണാഫ്രിക്കയില്‍ 72 പേര്‍ കൊല്ലപ്പെട്ടു; 1234 പേര്‍ അറസ്റ്റില്‍

Published

|

Last Updated

ജോഹന്നാസ്ബര്‍ഗ്  | അഴിമതിക്കേസില്‍ സൗത്ത് ആഫ്രിക്കയില്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമയെ തടവിലാക്കിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഇതുവരെ 72 പേര്‍ കൊല്ലപ്പെട്ടു.പലരും കൊള്ളയുടെ സമയത്തുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മരണപ്പെട്ടത്. മറ്റ് ചിലര്‍ എടിഎമുകളില്‍ ഉണ്ടായ സ്‌ഫോടനത്തിലും വെടിവെപ്പിലുമായി ആണ് കൊല്ലപ്പെട്ടത്. സംഘര്‍ഷത്തെയും കൊള്ളയെയും തുടര്‍ന്ന് ഇതുവരെ 1234 പേര്‍ അറസ്‌റിലായിട്ടുണ്ട്.

നഗരങ്ങളില്‍ പട്ടാള ട്രൂപ്പുകളെ വിന്യസിപ്പിച്ചെങ്കിലും തുടര്‍ച്ചയായ അഞ്ചാം ദിവസവും സൗത്ത് ആഫ്രിക്കയിലെ കടകളും വെയര്‍ഹൗസുകളും കൊള്ളയടിക്കപ്പെട്ടു. സാമ്പത്തിക തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗിലും തെക്കുകിഴക്കന്‍ പ്രവിശ്യയായ ക്വാസുലു-നടാലിലും തുടര്‍ച്ചയായി കൊള്ള നടന്നു.

ഇവിടെ പോലീസിനെ സഹായിക്കാനായി 2500 പട്ടാളക്കാരെ പ്രദേശത്ത് വിന്യസിപ്പിച്ചു. എന്നാല്‍ കഴിഞ്ഞ വര്ഷം ലോക്ഡൗണ്‍ നിയന്ത്രിക്കാന്‍ വിന്യസിപ്പിച്ച 70000 പട്ടാളട്രൂപ്പുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ വളരെ കുറച്ച് സുരക്ഷാ ഉദ്യോഗസ്ഥരെ മാത്രമാണ് വിന്യസിപ്പിച്ചിരിക്കുന്നതെന്ന് ആരോപണമുയരുന്നുണ്ട്.
സൗത്ത് ആഫ്രിക്കയിലെ മുന്‍ പ്രസിഡന്റ് ആയിരുന്ന ജേക്കബ് സുമയുടെ 15 മാസം നീണ്ട് നില്‍ക്കുന്ന ശിക്ഷ കാലാവധി ആരംഭിച്ചതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ചയോടെ രാജ്യത്ത് സംഘര്‍ഷം പൊട്ടിപുറപ്പെട്ടത്. 9 വര്‍ഷം സൗത്ത് ആഫ്രിക്കയിലെ പ്രെസിഡന്റായിരുന്ന ജേക്കബ് സുമക്ക് അഴിമതി കേസിലാണ് ജയില്‍ ശിക്ഷ വിധിച്ചത്.

 

Latest