National
ഉറങ്ങുകയാണ് പുര്‍ഖരം; വര്‍ഷത്തില്‍ 300 ദിവസം !!

നാഗ്പൂര്‍ | വര്‍ഷത്തില്‍ 300 ദിവസവും ഉറങ്ങുന്ന ഒരു രാജസ്ഥാനുകാരനെ കുറിച്ചുള്ള വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ശ്രദ്ധ നേടുന്നു. രാജസ്ഥാനിലെ ഭദ്വ ഗ്രാമത്തിലെ പുര്‍ഖരം എന്ന 42 കാരനുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് വൈറലാകുന്നത്. മാസത്തില്‍ 25 ദിവസവും ഇയാള്‍ ഉറക്കത്തിലാണ്. ആക്സിസ് ഹൈപ്പര്‍സോംനിയ എന്ന അപൂര്‍വ രോഗമാണ് സുദീര്‍ഘമായ ഉറക്കത്തിന് കാരണം. കഴിഞ്ഞ 23 വര്‍ഷമായി ഈ രോഗത്തിന്റെ പിടിയിലാണ് പുര്‍ഖരം. വീടിന് സമീപത്ത് ഒരു കട നടത്തുകയാണ് ഇയാള്‍. ഉറക്കം കാരണം മാസത്തില്‍ അഞ്ച് ദിവസം മാത്രമാണ് കട തുറക്കാറുള്ളത്. ഉറക്കം തുടങ്ങിയാല്‍ അദ്ദേഹത്തെ ആര്‍ക്കും ഉണര്‍ത്താന്‍ സാധിക്കില്ല. പലവിധ ചികിത്സകള്‍ നടത്തിയെങ്കിലും കാര്യമായ മാറ്റമില്ല. ഇപ്പോഴും ചികിത്സ തുടരുകയാണെന്നും പുര്‍ഖരത്തിന്റെ കുടുംബം പറഞ്ഞു.
അസുഖത്തിന്റെ തുടക്കത്തില്‍ 15 മണിക്കൂര്‍ തുടര്‍ച്ചയായി ഉറങ്ങുന്നതായിരുന്നു പതിവ്. പിന്നീട് ഉറങ്ങുന്ന സമയം കൂടിവന്നു. ഇപ്പോള്‍ മാസത്തില്‍ 25 ദിവസം വരെ ഉറങ്ങുന്ന അവസ്ഥയാണുള്ളത്്. പുര്‍ഖരം ഉറങ്ങുന്ന സമയത്താണ് വീട്ടുകാര്‍ അദ്ദേഹത്തിന് ഭക്ഷണം കൊടുക്കുന്നതും കുളിപ്പിക്കുന്നതും. രോഗത്തോടനുബന്ധിച്ച് കടുത്ത തലവേദനയും അദ്ദേഹത്തിന് അനുഭവപ്പെടാറുണ്ട്. പുര്‍ഖരം സാധാരണ നിലയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.