Connect with us

Science

ആകാശത്ത് ദൃശ്യവിരുന്നൊരുക്കുന്ന സ്‌ട്രോബറി മൂണ്‍ ജൂണ്‍ 24ന്

Published

|

Last Updated

ന്യൂയോര്‍ക്ക് | വാര്‍ഷിക സൂര്യഗ്രഹണത്തിന് ശേഷം ഈ മാസം മറ്റൊരു ദൃശ്യവിരുന്നിന് കൂടി ആകാശം ഒരുങ്ങുന്നു. വേനല്‍ക്കാലത്തെ ആദ്യ പൂര്‍ണ ചന്ദ്ര പ്രതിഭാസമായ സ്‌ട്രോബറി മൂണ്‍ ആണ് ആകാശകുതുകികളെ കാത്തിരിക്കുന്നത്. ജൂണ്‍ 24നാണ് ചന്ദ്രനെ വലുതായും അതീവ ശോഭയോടെയും കാണാനാകുക.

വസന്തകാലത്തെ (സ്പ്രിംഗ് സീസണ്‍) അവസാനത്തേതും വേനല്‍ക്കാലത്തെ (സമ്മര്‍) ആദ്യത്തേതുമായ പൂര്‍ണ ചന്ദ്രനാണ് സ്‌ട്രോബറി മൂണ്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വടക്കന്‍ അര്‍ധഗോളത്തിലെ പ്രദേശങ്ങളില്‍ തിങ്കളാഴ്ചയാണ് വേനല്‍ക്കാലം ആരംഭിച്ചത്. സ്‌ട്രോബറികള്‍ വിളവെടുപ്പിന് പാകമാകുന്ന കാലമായതിനാണ് അങ്ങനെ പേര് വന്നത്.

ബ്ലൂമിംഗ് മൂണ്‍, ബര്‍ത്ത് മൂണ്‍, ഹണി മൂണ്‍, മീഡ് മൂണ്‍ എന്നൊക്കെ പേരുണ്ട്. വടക്കന്‍ അര്‍ധഗോളത്തില്‍ ഹോട്ട് മൂണ്‍ എന്നും പറയുന്നു. ആകാശത്ത് ഒരു ദിവസത്തിലേറെ സ്‌ട്രോബറി മൂണിന്റെ സാന്നിധ്യമുണ്ടാകും. ഓറഞ്ച് നിറത്തില്‍ ഉദിക്കുന്ന ചന്ദ്രന്‍, ചക്രവാളത്തിന് മുകളില്‍ മഞ്ഞ നിറത്തിലാകും. ആകാശത്ത് ഏറ്റവും ഉയരത്തില്‍ വരുമ്പോള്‍ അതീവ ശോഭയുണ്ടാകും. നോക്കാന്‍ സാധിക്കാത്തത്ര തിളക്കത്തിലാകുകയും ചെയ്യും. അതേസമയം, ഇന്ത്യയിലുള്ളവര്‍ക്ക് ഈ ദൃശ്യവിരുന്ന് ആസ്വദിക്കാന്‍ സാധിക്കില്ല.

---- facebook comment plugin here -----

Latest