Connect with us

Techno

ഇന്‍ഫിനിക്‌സ് നോട്ട് 10 പ്രോ ഇന്ത്യന്‍ വിപണിയിലെത്തി

Published

|

Last Updated

ന്യൂഡല്‍ഹി | ഗെയിമിംഗില്‍ കൂടുതല്‍ കേന്ദ്രീകരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആയ ഇന്‍ഫിനിക്‌സ് നോട്ട് 10ഉം പ്രോയും ഇന്ത്യന്‍ വിപണിയിലെത്തി. ഇന്‍ഫിനിക്‌സ് നോട്ട് 10പ്രോ 8ജിബി+ 256ജിബി മോഡലിന് 16,999 രൂപയാണ് വില. ഇന്‍ഫിനിക്‌സ് നോട്ട് 10ന്റെ 4ജിബി+ 64ജിബി മോഡലിന് 10,999 രൂപയും 6ജിബി+ 128ജിബി മോഡലിന് 11,999 രൂപയുമാണ് വില.

ജൂണ്‍ 13 മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ പ്രി ഓര്‍ഡര്‍ ആരംഭിക്കും. പ്രോയുടെ പിന്‍വശത്തെ നാല് ക്യാമറകളില്‍ 64 മെഗാപിക്‌സല്‍ ആണ് പ്രൈമറി. എട്ട് മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് സെന്‍സര്‍, രണ്ട് മെഗാപിക്‌സല്‍ വീതം മാക്രോ, പോര്‍ട്രെയ്റ്റ് ലെന്‍സുകളുമുണ്ട്. നോട്ട് 10ന്റെ പിന്‍വശത്ത് മൂന്ന് ക്യാമറകളാണുള്ളത്. 48 മെഗാപിക്‌സല്‍ ആണ് പ്രൈമറി. രണ്ട് മെഗാപിക്‌സല്‍ വീതം മാക്രോ, പോര്‍ട്രെയ്റ്റ് ലെന്‍സുകളുമുണ്ട്.

ഇരുഫോണുകളുടെയും സെല്‍ഫി ക്യാമറ 16 മെഗാപിക്‌സല്‍ ആണ്. ഇരു ഫോണുകള്‍ക്കും 5,000 എം എ എച്ച് ബാറ്ററിയുണ്ട്. 18 വാട്ട് അതിവേഗ ചാര്‍ജിംഗുമുണ്ട്.

Latest