Kerala
കൊടകര കുഴൽപ്പണ കേസിൽ ബി ജെ പി തൃശൂർ ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യും

തൃശ്ശൂര്‍ | കൊടകര കുഴല്‍പ്പണ കേസില്‍ ബി ജെ പി തൃശൂർ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാറിനെ നാളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. പണവുമായി വന്ന ധര്‍മരാജനും സംഘത്തിനും ഹോട്ടല്‍ മുറി ബുക്ക് ചെയ്ത് നല്‍കിയത് തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.
ഓഫീസ് സെക്രട്ടറിയായ സതീഷിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ അദ്ദേഹമത് പോലീസിനോട് സ്ഥിരീകരിക്കുകയും ചെയ്തതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
തൃശ്ശൂര്‍ പോലീസ് ക്ലബ്ബിലാകും ചോദ്യം ചെയ്യല്‍. കേസില്‍ കഴിഞ്ഞ ദിവസങ്ങളിലായി ബി ജെ പി നേതാക്കളുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചയാളു കൂടിയാണ് അനീഷ് കുമാർ.
---- facebook comment plugin here -----