Connect with us

Kollam

അഞ്ചിടങ്ങളിലും പരാജയം; ആർ എസ് പി വട്ട പൂജ്യം

Published

|

Last Updated

കൊല്ലം | മത്സരിച്ച അഞ്ചിടങ്ങളിലും പരാജയം രുചിച്ച് ആർ എസ് പി തകർന്നടിഞ്ഞു. നിയമസഭ കാണാതെ ഇത്തവണയും അഞ്ച് സീറ്റുകളിലും സ്ഥാനാർഥികൾ പരാജയപ്പെട്ടതോടെ ആർ എസ് പിയുടെ നിലനിൽപ്പ് അവതാളത്തിലായി. ചവറ, ഇരവിപുരം, കുന്നത്തൂർ, ആറ്റിങ്ങൽ, മട്ടന്നൂർ എന്നിവിടങ്ങളിലായിരുന്നു മത്സരം.

മക്കൾ രാഷ്ട്രീയത്തിൽ ചവറ ഇത്തവണ എൽ ഡി എഫിനൊപ്പം നിന്നപ്പോൾ യു ഡി എഫ് സ്ഥാനാർഥിയും ആർ എസ് പിയുടെ പ്രാധാന നേതാവുമായ ഷിബു ബേബി ജോണിനെതിരെ ഡോ. സുജിത്ത് വിജയൻ പിള്ള ജയിച്ചു. അന്തരിച്ച മുൻ എം എൽ എ വിജയൻപിള്ളയുടെ മകൻ സുജിത്ത് വിജയൻ പിള്ളയും ആർ എസ് പി സ്ഥാപക നേതാവ് ബേബി ജോണിന്റെ മകൻ ഷിബു ബേബി ജോണുമാണ് എൽ ഡി എഫ്, യു ഡി എഫ് സ്ഥാനാർഥികളായി കൊന്പുകോർത്തത്. ആർ എസ് പിയെ സംബന്ധിച്ചടത്തോളം അഭിമാനപോരാട്ടമായിരുന്നു ഇത്തവണ ചവറയിലേത്.

Latest