Connect with us

Eranakulam

എൽദോസ്‌ കുന്നപ്പിള്ളിക്കും ഭാര്യ‌ക്കും ഇരട്ടവോട്ട്

Published

|

Last Updated

കൊച്ചി | പെരുമ്പാവൂരിലെ യു ഡി എഫ്‌ സ്ഥാനാർഥിയും സിറ്റിംഗ്‌ എം എൽ എയുമായ എൽദോസ്‌ കുന്നപ്പിള്ളിക്കും ഭാര്യ‌ക്കും ഇരട്ടവോട്ട്‌. എൽദോസ് കുന്നപ്പള്ളി എംഎൽഎയായിരിക്കുന്ന പെരുമ്പാവൂർ മണ്ഡലത്തിലും അദ്ദേഹം താമസിക്കുന്ന മൂവാറ്റുപുഴ മണ്ഡലത്തിലുമാണ്‌ എം എൽ എ‌ക്കും ഭാര്യ മറിയാമ എബ്രഹാമിനും ‌വോട്ടുള്ളതായി കണ്ടെത്തിയത്.

പെരുമ്പാവൂർ രായരമംഗലം പഞ്ചായത്തിലും മുവാറ്റുപ്പുഴ മാറാടി പഞ്ചായത്തിലുമാണ് വോട്ടുകൾ. പെരുമ്പാവൂർ മണ്ഡലത്തിലെ ബൂത്ത്‌ 142 ലും (ക്രമ. നമ്പർ:  1354), മൂവാറ്റുപുഴ മണ്ഡലത്തിലെ ബൂത്ത്‌ 130 (ക്രമ. നമ്പർ: 1092) മാണ്‌ കുന്നപ്പിള്ളിയുടെ വോട്ട്‌. ഭാര്യ മറിയാമ്മ എബ്രഹാമിന്‌ പെരുമ്പാവൂരിലെ ബൂത്ത്‌ നമ്പർ 142 ലും (ക്രമ. നമ്പർ: 1358), മൂവാറ്റുപുഴയിലെ ബൂത്ത്‌ നമ്പർ 130 ലും (ക്രമ. നമ്പർ: 1095) മാണ്‌ വോട്ടുള്ളത്‌.

നിലവിൽ രായരമംഗലം പഞ്ചായത്തിലാണ് തനിക്കും ഭാര്യക്കും വോട്ടുള്ളതെന്നും മാറാടിയിലെ ബൂത്തിൽ അഞ്ച് വർഷം മുമ്പാണ് വോട്ട് ഉണ്ടായിരുന്നതെന്നും എൽദോസ് കുന്നംപിള്ളി പ്രതികരിച്ചു. മാറാടിയിൽ നിന്നും വോട്ട് മാറ്റിയതാണെന്നും പുതിയ സംഭവം തിരഞ്ഞെടുപ്പ് കമീഷന്‍റെ പാളിച്ചയാണെന്നും തനിക്ക് ഇതിൽ പങ്കില്ല എന്നും എൽദോസ് കുന്നപ്പള്ളി വ്യക്തമാക്കി.