Connect with us

Career Education

റദ്ദായ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് ഓഫീസില്‍ 1999 ജനുവരി ഒന്നു മുതല്‍ 2019 ഡിസംബര്‍ 31 വരെ (11/1998 മുതല്‍ 12/2019 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്‍ക്ക്) യഥാസമയം പുതുക്കാന്‍ കഴിയാതെ റദ്ദായ രജിസ്‌ട്രേഷന്‍ സര്‍ക്കാരിന്റെ ഉത്തരവ് പ്രകാരം പുതുക്കാം. ഇക്കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ, അല്ലാതെയോ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖല/തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജോലി ലഭിച്ച് നിയമാനുസൃതം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് (90 ദിവസത്തിനുള്ളില്‍) രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും നിശ്ചിത സമയ പരിധി കഴിഞ്ഞു സര്‍ട്ടിഫിക്കറ്റ് ചേര്‍ത്ത കാരണത്താല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും.

ഇക്കാലയളവില്‍ മെഡിക്കല്‍ ഗ്രൗണ്ടിലും ഉപരിപഠനാര്‍ഥവും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാകാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്തവര്‍ക്കും ഉദ്യോഗാര്‍ഥികള്‍ ഹാജരാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്/കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്/മാര്‍ക്ക് ലിസ്റ്റ്/ജയിച്ചതോ തോറ്റതോ ആയ സര്‍ട്ടിഫിക്കറ്റ്/ടി സി എന്നിവ ഹാജരാക്കിയാല്‍ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും. കൂടാതെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഇക്കാലയളവില്‍ ജോലിക്ക് നിയമനം ലഭിച്ചിട്ടും വിവിധ കാരണങ്ങളാല്‍ ജോലിക്ക് പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്നും നോണ്‍ ജോയ്‌നിംഗ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാകാത്തതിനാല്‍ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും അവസരം ലഭിക്കും.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന അല്ലാതെ സ്വകാര്യ മേഖലയില്‍ നിയമനം ലഭിച്ച് 2009 ഫെബ്രുവരി 17ന് ശേഷം വിടുതല്‍ ചെയ്തിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ലേബര്‍ ഓഫീസര്‍/ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ട്രെയിനിംഗ് ഇന്‍സ്‌പെക്ടര്‍/ജില്ലാ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തി നല്‍കിയിട്ടുള്ളതും യഥാസമയം സര്‍ട്ടിഫിക്കറ്റ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാക്കാന്‍ കഴിയാത്തതുമായ ഉദ്യോഗാര്‍ഥികള്‍ക്കും അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ നിശ്ചിത സമയ പരിധി (90 ദിവസം) കഴിഞ്ഞു രജിസ്‌ട്രേഷന്‍ രേഖയില്‍ ചേര്‍ത്ത് സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷന്‍ പുതുക്കാം. സേവനങ്ങള്‍ www.eemployment.kerala.gov.in ല്‍ ഹോം പേജില്‍ നല്‍കിയിട്ടുള്ള സ്‌പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴി നടത്താം.

Latest