Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: പത്രിക സമർപ്പണം ഇന്ന് മുതൽ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഡിസംബർ 8,10,14 തിയതികളിൽ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം വ്യാഴാഴ്ച പുറപ്പെടുവിക്കും. ഇതിനു പിന്നാലെ പത്രികാ സമർപ്പണവും തുടങ്ങും. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വരണാധികാരികൾക്കോ ഉപവരണാധികാരികൾക്കോ മുന്നിലാണ് പത്രിക സമർപ്പിക്കേണ്ടത്. അവധി ദിവസങ്ങളൊഴികെ രാവിലെ 11 നും ഉച്ചയ്ക്ക് മൂന്നിനും ഇടയ്ക്കുള്ള സമയത്താണ് പത്രിക സമർപ്പിക്കേണ്ടത്. പത്രിക സമർപ്പണത്തിനുള്ള അവസാന തിയതി നവംബർ 19 ആണ്.

നാമനിർദ്ദേശ പത്രികയോടൊപ്പം സ്ഥാനാർത്ഥി നൽകേണ്ട വിശദവിവരങ്ങൾ ഫോം 2എ യിൽ സമർപ്പിക്കണം. ഫോം 2എ ഭേദഗതി ചെയ്തിട്ടുണ്ട്. പുരുഷൻ/സ്ത്രീ എന്നതിന് പുറമേ ട്രാൻസ്‌ജെൻഡർ എന്നുകൂടി ചേർത്തിട്ടുണ്ട്. കൂടാതെ നാമനിർദ്ദേശകന്റെ പ്രഖ്യാപനത്തിലും മാറ്റം ഉണ്ട്. 2എ ഫോമിൽ സ്ഥാനാർത്ഥിയുടെ പാസ്‌പോർട്ട് വലിപ്പത്തിലുള്ള കളർ ഫോട്ടോ പതിക്കണം. 2എ ഫാറമിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കേണ്ടതാണ്. സ്ഥാനാർത്ഥിയുടെ ഫോൺ നമ്പർ, ഇ-മെയിൽ വിവരം, സോഷ്യൽ മീഡിയ അക്കൗണ്ട് നമ്പർ പാൻ നമ്പർ, തുടങ്ങിയ വിവരങ്ങളും പുതുതായി നൽകണം.

സ്ഥാനാർത്ഥിയുടെയും കുടുംബത്തിന്റേയും സ്വത്ത്, ബാദ്ധ്യത-കുടിശ്ശിക വിവരങ്ങൾ എന്നിവയ്ക്ക് പുറമേ സ്ഥാനാർത്ഥിയുടെ വരുമാന സ്രോതസിന്റെ വിശദവിവരങ്ങളും കാണിക്കണം. കോടതിയിൽ വിചാരണയിലുള്ള കേസുകൾ ശിക്ഷിക്കപ്പെട്ട കേസുകൾ എന്നിവയുണ്ടെങ്കിൽ അതിന്റെ വിവരവും സ്ഥാനാർത്ഥി നൽകേണ്ടതുണ്ട്.

---- facebook comment plugin here -----

Latest