Connect with us

Kerala

കെ എം ഷാജിയുടെ കോഴിക്കോട്ടെ വീടിന് ഒരുകോടി 60 ലക്ഷം രൂപ വിലമതിക്കും; ഇ ഡിക്ക് കോര്‍പ്പറേഷന്‍ റിപ്പോര്‍ട്ട് കൈമാറി

Published

|

Last Updated

കോഴിക്കോട് | കെ എം ഷാജി എം എല്‍ എയുടെ കോഴിക്കോട്ടെ വീടിന് ഒരു കോടി 60 ലക്ഷം രൂപ വിലമതിക്കുമെന്ന് കോഴിക്കോട് കോര്‍പ്പറേഷന്‍. ഇതുസംബന്ധിച്ച വിവരം കോര്‍പ്പറേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി കൈമാറി. വീട്ടിലെ ഫര്‍ണീച്ചര്‍, മാര്‍ബിള്‍ എന്നിവയുടെ വില തിട്ടപ്പെടുത്താനായിട്ടില്ലെന്നും ഇതിനായ പൊതുമരാമത്ത് വകുപ്പിനെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

വീടിന്റെ മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ അഴീക്കോടുള്ള ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ ഷാജി 25 ലക്ഷം വാങ്ങിയെന്ന ആരോപണത്തിലുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളുടെ വിശദ വിവരങ്ങള്‍ അറിയിക്കാന്‍ ഇ ഡി ആവശ്യപ്പെട്ടത്.
കണ്ണൂര്‍ ചാലാടുള്ള വീടിന് 28 ലക്ഷം രൂപ വിലമതിക്കുമെന്ന റിപ്പോര്‍ട്ട് ചിറയ്ക്കല്‍ പഞ്ചായത്ത് സെക്രട്ടറി ഇ ഡിക്ക് കൈമാറിയിരുന്നു.

---- facebook comment plugin here -----

Latest