Covid19
രാജ്യത്ത് കൊവിഡ് കേസുകള്‍ 75 ലക്ഷത്തിലേക്ക്; രോഗമുക്തി 66 ലക്ഷത്തിനരികെ
ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 74,92,727 ആയി. 1,14,064 പേര്‍ മരിച്ചു. 65,94,399 പേര്‍ക്ക് രോഗം ഭേദമായി. നിലവില്‍ ചികിത്സയിലുള്ളത് 7,83,066 പേരാണ്. ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15,86,321 ആയിട്ടുണ്ട്. 41,965 പേര്‍ മരിച്ചു. 13,58,606 പേര്‍ രോഗമുക്തി നേടി. രണ്ടാമതുള്ള ആന്ധ്രപ്രദേശില്‍ 7,79,146 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 6,406 മരിച്ചു.
കര്‍ണാടകയില്‍ 7,58,574 പേര്‍ക്ക് രോഗം ബാധിക്കുകയും 10,427 പേരുടെ ജീവന്‍ പൊലിയുകയും ചെയ്തു. തമിഴ്‌നാട് (രോഗം സ്ഥിരീകരിച്ചവര്‍: 6,83,486, മരണം: 10,586)







