Connect with us

International

ആരോഗ്യം മെച്ചപ്പെടുന്നുവെന്നും വരും ദിവസങ്ങള്‍ യഥാര്‍ഥ പരീക്ഷണത്തിന്റെതെന്നും ട്രംപ്

Published

|

Last Updated

വാഷിംഗ്ടൺ | കൊവിഡ് 19 ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യ നില സംബന്ധിച്ച ആശങ്കള്‍ക്കിടെ വിശദീകരണവുമായി അദ്ദേഹം നേരിട്ട് രംഗത്തെത്തി. തന്റെ ആരോഗ്യ സ്ഥിതിയില്‍ പുരോഗതിയുണ്ടെന്നും എന്നാല്‍ അടുത്ത ഏതാനും ദിവസങ്ങള്‍ യഥാര്‍ഥ പരീക്ഷണത്തിന്റെതാണന്നെും അദ്ദേഹം പറഞ്ഞു. ട്വീറ്ററില്‍ പോസ്റ്റ് ചെയ്ത നാല് മിനുട്ട് നീളുന്ന വീഡിയോയിലാണ് ട്രംപ് തന്റെ ആരോഗ്യസ്ഥിതി നേരിട്ട് വെളിപ്പെടുത്തിയത്. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തന്നെ വെളിപ്പെടുത്തിയതിനിടയിലാണ് വരും ദിവസങ്ങള്‍ പരീക്ഷണത്തിന്റെതാണ് ട്രംപ് കൂടി വ്യക്തമാക്കിയിരിക്കുന്നത്. വാഷിംഗ്ടണിനടുത്തുള്ള വാള്‍ട്ടര്‍ റീഡ് മിലിട്ടറി മെഡിക്കല്‍ സെന്ററിലാണ് ട്രംപ് ചികിത്സയില്‍ കഴിയുന്നത്.

തനിക്ക് അത്ര സുഖമില്ലായിരുന്നുവെന്നും അതിനാലാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും ട്രംപ് പറഞ്ഞു. ഇപ്പോള്‍ വളരെ ആശ്വാസം തോന്നുന്നു. തന്നെ തിരികെ കിട്ടാന്‍ എല്ലാവരും കഠിനമായി പ്രയത്‌നിക്കുകയാണെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ആശുപത്രിയില്‍ നിന്ന് ചിത്രീകരിച്ച ഈ വീഡിയോ അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചുള്ള മോശം റിപ്പോര്‍ട്ടുകള്‍ വരുന്നതിന് മുമ്പാണോ ശേഷമാണോ ചിത്രീകരിച്ചതെന്ന് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. നീല ബ്ലേസറും വെള്ള വസ്ത്രവും ധരിച്ച്, ടൈ ഇല്ലാതെ പതിവിലും കാഷ്വല്‍ ആയാണ് ട്രംപ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.

വൈറ്റ് ഹൗസിലെ ചില ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ട്രംപിന്റെ ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ട്രംപിന്റെ നിലയില്‍ പുരോഗതിയുണ്ടെന്നാണ് അദ്ദേഹത്തിന്റെ ഫിസിഷ്യന്‍ സീന്‍ കോണ്‍ലി അറിയിച്ചത്. പനിയും മറ്റു ബുദ്ധിമുട്ടുകളും ഭേദമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Latest