Connect with us

National

ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി മോദി

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ടിച്ച കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയെന്ന ഖ്യാതി നേടി നരേന്ദ്ര മോദി. അടല്‍ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള റെക്കോര്‍ഡ് തിരുത്തിയാണ് മോദി ഈ ഖ്യാതി നേടുന്നത്. 2268 ദിവസമാണ് വാജ്‌പെയ് പ്രധാനമന്ത്രി പദവിയിലിരുന്നത്. നരേന്ദ്ര മോദി വ്യാഴാഴ്ച ഈ കാലാവധി പൂര്‍ത്തിയാക്കി അധികാരത്തിൽ തുടരുകയാണ്.

ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദവിയിലിരുന്ന നാലാമത്തെ വ്യക്തികൂടയിയായി മോദി. ജവര്‍ഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവരാണ് പട്ടികയില്‍ മോദിക്ക് മുന്നിലുള്ളത്.

2014ലെ തിരഞ്ഞെടുപ്പിലാണ് മൂന്ന് ദശാബ്ദത്തിനിടെ ഭൂരിപക്ഷം നേടുന്ന ആദ്യ പാര്‍ട്ടിയെന്ന ഖ്യതിയോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത്. 2019ല്‍ വിജയം ആവര്‍ത്തിച്ച് എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മോദി പ്രധാനമന്തരി സ്ഥാനത്ത് തുടരുകയായിരുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളുമായി സംവദിക്കുന്ന നരേന്ദ്ര മോദി പ്രധാനമന്ത്രി പദവിയില്‍ എത്തിയ ശേഷം ഒരു പത്രസമ്മേളനവും നടത്തിയിട്ടില്ല. 2019ലെ തിരഞ്ഞെറ്റുപ്പിന് മുന്നോടിയായി പാര്‍ട്ടി പ്രസിഡന്റ് അമിത്ഷാക്ക് ഒപ്പം പത്ര സമ്മേളനത്തില്‍ പങ്കെടുത്ത മൊദി ചോദ്യങ്ങള്‍ നേരിട്ടിരുന്നുമില്ല.

ആദ്യടേമില്‍ സ്വച്ഛ് ഭാരത് അഭിയാന്‍, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ പ്രചാരണങ്ങളിലൂടെ ജനകീയ പിന്തുണ നേടിയ മോദി രണ്ടാം ടേമില്‍ ആര്‍എസ്എസ് അജണ്ടകള്‍ ഒന്നിന് പിറകെ ഒന്നായി നടപ്പാക്കുന്നതാണ് കാണുന്നത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിംകൾ ഒഴികെ മതസ്ഥർക്ക് പൗരത്വം നൽകുന്ന പൗരത്വ നിയമം പാസ്സാക്കിയതും ജമ്മു കാശ്മീരിൻെറ പ്രത്യേക അവകാശം എടുത്തുകളഞ്ഞതുമെല്ലാം മോദി സർക്കാർ നടപ്പാക്കിയ അജണ്ടകളിൽ ചിലത് മാത്രം. ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് തറക്കല്ലിടുന്ന ചടങ്ങിന് മോദി കാർമികത്വം വഹിച്ചതും അടുത്ത ദിവസങ്ങളിൽ വിവാദകൊടുങ്കാറ്റുയർത്തിയിരുന്നു.

Latest