Career Education
കൊച്ചിൻ ഷിപ്പ്‌യാർഡിൽ അപ്രന്റിസ്: അപേക്ഷ ക്ഷണിച്ചു

കൊച്ചിൻ ഷിപ്പ്‌യാർഡിൽ ടെക്‌നീഷ്യൻ/ ട്രേഡ് അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വിഭാഗങ്ങളിലായി 358 ഒഴിവുണ്ട്.
ട്രേഡ് അപ്രന്റിസ് (350 ഒഴിവ്):
ഇലക്ട്രീഷ്യൻ (47 ഒഴിവ്), ഫിറ്റർ (36), വെൽഡർ (47), മെഷിനിസ്റ്റ് (പത്ത്), ഇലക്ട്രോണിക് മെക്കാനിക് (15), ഇൻസ്ട്രുമെന്റ്മെക്കാനിക് (14), ഡ്രാഫ്റ്റ്‌സ്മാൻ- മെക്കാനിക് (ആറ്), ഡ്രാഫ്റ്റ്‌സ്മാൻ- സിവിൽ (നാല്), പെയിന്റർ (പത്ത്), മെക്കാനിക് മോട്ടോർ വെഹിക്കിൾ (പത്ത്), ഷീറ്റ് മെറ്റൽ വർക്കർ (47), ഷിപ്പ്‌റൈറ്റ് വുഡ്- കാർപെന്റർ (20), മെക്കാനിക് ഡീസൽ (37), ഫിറ്റർ പൈപ്പ്- പ്ലംബർ (37), റഫ്രിജറേഷൻ ആൻഡ് എ സി മെക്കാനിക് (പത്ത്).
ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ സർട്ടിഫിക്കറ്റ്.
ടെക്‌നീഷ്യൻ അപ്രന്റിസ് (എട്ട് ഒഴിവ്):
അക്കൗണ്ടിംഗ് ആൻഡ് ടാക്‌സേഷൻ (ഒരു ഒഴിവ്), കസ്റ്റമർ റിലേഷൻഷിപ്പ് മാനേജ്‌മെന്റ് (രണ്ട്), ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് ടെക്‌നോളജി (ഒന്ന്), ഫുഡ് ആൻഡ് റസ്റ്റോറന്റ്മാനേജ്‌മെന്റ് (മൂന്ന്), ബേസിക് നഴ്‌സിംഗ് ആൻഡ് പാലിയേറ്റീവ് കെയർ (ഒന്ന്). ബന്ധപ്പെട്ട വിഭാഗത്തിൽ നിന്ന് വി എച്ച് എസ് ഇ പാസ്സായിരിക്കണം.
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫീസ് ഇല്ല. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി എന്നിവയുടെ രേഖകളും പാസ്പോർട്ട് സൈസ് ഫോട്ടോയും അപ്‌ലോഡ് ചെയ്യണം.
യോഗ്യതാ മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ സർട്ടിഫിക്കറ്റ് പരിശോധനക്ക് ക്ഷണിക്കും.
വിശദ വിവരം https://cochinshipyard.com ൽ. അവസാന തീയതി ആഗസ്റ്റ് നാല്.