Career Education
വെറ്ററിനറി സർവകലാശാലയിൽ അസോ. പ്രൊഫസർ ഒഴിവ്

കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂനിവേഴ്‌സിറ്റിയിൽ അസോയിയേറ്റ് പ്രൊഫസർ തസ്തികയിൽ 23 ഒഴിവ്. എൻ സി എ വിജ്ഞാപനമാണ്. ഈഴവ, തിയ്യ, ബില്ലവ, എസ് സി, മുസ്‌ലിം, ലാറ്റിൻ കത്തോലിക്, ആംഗ്ലോ ഇന്ത്യൻ വിഭാഗക്കാർക്ക് അപേക്ഷിക്കാം.
വെറ്ററിനറി അനാട്ടമി, വെറ്ററിനറി ബയോകെമിസ്ട്രി, വെറ്ററിനറി ക്ലിനിക്കൽ മെഡിസിൻ, എത്തിക്‌സ് ആൻഡ് ജൂറിസ്പ്രുഡൻസ്, ഡയറി സയൻസ്, വെറ്ററിനറി ആൻഡ് ആനിമൽ ഹസ്ബൻഡറി എക്‌സ്റ്റെൻഷൻ, ലൈവ്‌സ്റ്റോക് പ്രൊഡക്‌ഷൻ മാനേജ്‌മെന്റ്, ലൈവ്‌സ്റ്റോക് പ്രോഡക്ട്‌സ് ടെക്‌നോളജി, വെറ്ററിനറി പാത്തോളജി, ആനിമൽ ന്യൂട്രീഷ്യൻ, വെറ്ററിനറി ഫിയിയോളജി, വെറ്ററിനറി എപ്പിഡെമോളജി ആൻഡ് പ്രിവന്റീവ് മെഡിസിൻ, വെറ്ററിനറി സർജറി ആൻഡ് റേഡിയോളജി, ഇൻസ്ട്രക്‌ഷനൽ ലൈവ്‌സ്റ്റോക് ഫാം കോംപ്ലക്, ഡയറി ടെക്‌നോളജി, ഡയറി എൻജിനീയറിംഗ്, ഡയറി മൈക്രോ ബയോളജി എന്നീ വിഭാഗങ്ങളിലായാണ് നിയമനം.
അപേക്ഷാ ഫോം www.kvasu.ac.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം Registrar, Kerala Veterinary and Animal Sciences University, Pookode, Lakkidi P O, Wayanad – 673 576, Kerala എന്ന വിലാസത്തിൽ അയക്കണം.
അവസാന തീയതി ആഗസ്റ്റ് 24. വിശദ വിവരം വെബ്‌സൈറ്റിൽ.