Connect with us

Articles

കേരളം ഇനി പ്രധാന ലക്ഷ്യസ്ഥാനം

Published

|

Last Updated

അൻവർ സാദത്ത്,

ലാൻഡ്മാർക്ക് ബിൽഡേഴ്സ്

കോഴിക്കോട് | കൊവിഡ് 19 മനുഷ്യ ജീവിതത്തിനുമേൽ സൃഷ്ടിക്കുന്ന ആഘാതം ചെറുതൊന്നുമല്ല. ലോകം കൊവിഡിനു മുമ്പും ശേഷവും എന്ന വിധം വേർതിരിക്കപ്പെടുകയാണ്. ഈ മാറ്റങ്ങൾ ഉൾക്കൊണ്ടുമാത്രമേ ഇനി ലോകത്തിന്റെ വളർച്ച സാധ്യമാവുകയുള്ളൂ.

മനുഷ്യന്റെ ഏറ്റവും അടിസ്ഥാനപരമായ കാര്യം ആരോഗ്യ സംരക്ഷണമാണ് എന്ന ബോധ്യത്തിലേക്ക് ലോകം മാറുമെന്നുറപ്പാണ്. വികസനത്തെക്കുറിച്ച് ഇതുവരെ ഉണ്ടായിരുന്ന എല്ലാ കാഴ്ചപ്പാടും മാറും. വികസനത്തിന് ആനുപാതികമായി ആരോഗ്യമേഖലക്ക് നിർണായക പ്രാധാന്യം നൽകിയ സമൂഹങ്ങൾക്കു മാത്രമേ ഈ പ്രതിസന്ധിയെ അഭിമുഖീകരിക്കാൻ കഴിഞ്ഞിട്ടൂള്ളൂ എന്നത് സുപ്രധാനമാണ്. ഈ സാഹചര്യത്തിലാണ് കേരളം ലോകത്തിനു മുമ്പിൽ തലയുയർത്തി നിൽക്കുന്നത്.

അടിത്തട്ടിൽ വരെ എത്തിച്ചേരുന്ന ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾ തന്നെയാണ് കേരളത്തിന്റെ ഈ മഹത്തായ നേട്ടങ്ങൾക്കു വഴിയൊരുക്കിയത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ വിവിധ തുറകളിലായുള്ള കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനങ്ങൾ ലോകത്തെ ആശ്ചര്യപ്പെടുത്തും. ആരോഗ്യമേഖലയിലെ നേട്ടത്തിലൂടെ കേരളം ലോകത്തെ ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന പദവിയിലെത്തിയിരിക്കുന്നു. കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ ഈ നേട്ടം വലിയ പ്രതീക്ഷകൾ നൽകുന്നതാണ്. മലയാളിയുടെ വിദ്യാഭ്യാസവും ആരോഗ്യവും തന്നെയായിരിക്കും ഇനി ലോകം ഉറ്റുനോക്കുന്ന പ്രധാന ഘടകം. വികസിത രാജ്യങ്ങൾ വരെ പതറിനിൽക്കുന്ന കൊവിഡ് കാലത്ത് പ്രതിരോധത്തിന്റെ വൻമതിലായിത്തീർന്ന കേരളം ഈ നേട്ടങ്ങളെ ഭാവിയിലെ കുതിച്ചു ചാട്ടത്തിന് അനുകൂലമാക്കി ഒരു സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കേണ്ടിയിരിക്കുന്നു.

ലോകം ഉറ്റുനോക്കുന്ന സുപ്രധാന മേഖലയാണ് വിനോദ സഞ്ചാരവും ഹോസ്പിറ്റാലിറ്റിയും. ലോകസഞ്ചാരികൾ ഒരു ലക്ഷ്യസ്ഥാനം തിരഞ്ഞെടുക്കുമ്പോൾ അതിൽ പ്രധാനപ്പെട്ട ഇടമായിരിക്കും ഇനി കേരളം. പ്രതിസന്ധി ഘട്ടത്തിൽ ഇത്രയേറെ കാഴ്ചപ്പാടുകളോടെ പ്രവർത്തിച്ച ഭരണാധികാരികളുള്ള ഒരു പ്രദേശം എന്ന നിലയിൽ കേരളം സഞ്ചാരികളുടേയും നിക്ഷേപകരുടേയുമെല്ലാം പ്രധാന ലക്ഷ്യസ്ഥാനമായി മാറും എന്ന കാര്യത്തിൽ സംശയമില്ല.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും അനുബന്ധ വികസന പ്രവർത്തനങ്ങളുമാണ് ഇനി ആവശ്യം. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ നമുക്കുണ്ട്. ഇതു ബന്ധപ്പെടുത്തിക്കൊണ്ടുള്ള ഒരു അതിവേഗ പാത ആവശ്യമുണ്ട്. തൊഴിൽ സൃഷ്ടിക്കുന്ന വ്യവസായമാണ് കേരളത്തിന് ആവശ്യം. വിദേശത്തുള്ള മലയാളികളുടെ കഴിവും മൂലധനവും ഇവിടെ വിനിയോഗിക്കാൻ കഴിയുന്ന വിധത്തിൽ പുതിയ നിയമ നിർമാണങ്ങളും ഉണ്ടാകണം. കേരളത്തിന് അത്ര പരിചിതമല്ലാത്ത നോളജ്സിറ്റി എന്ന ആശയം ആദ്യമായി അവതരിപ്പിച്ച മർകസ് നോളജ്സിറ്റിക്ക് ഈ ഘട്ടത്തിൽ പ്രസക്തിയേറുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള പ്രൊഫഷനൽ വിദ്യാഭ്യസവും ഉന്നതവും സുഖകരവുമായ ജീവിതം പ്രദാനം ചെയ്യുന്ന ലാൻഡ്മാർക് വില്ലേജും ഇന്ത്യയിലെ ഏറ്റവും വലിയ കൾച്ചറൽ സെന്ററും അറബ് സൂഖും സ്റ്റാർ ഹോട്ടലും അടങ്ങുന്ന മർകസ് നോളജ് സിറ്റി നിരവധി തൊഴിൽ, നിക്ഷേപ, ബിസിനസ്സ് സാധ്യതകളാണ് വിഭാവനം ചെയ്യുന്നത്. ഏത് വിഭാഗം ജനങ്ങളെയും ഉൾകൊള്ളാനും ഏവർക്കും അനുയോജ്യമായ സാധ്യതകൾ തുറന്നിടാനും കഴിയുന്നുവെന്നതാണ് ഈ സിറ്റിയുടെ സവിശേഷത.

ഇരുപതിനായിരത്തിലധികം തൊഴിൽ അവസരങ്ങളാണ് ഇതിനകം നോളജ്സിറ്റി ലഭ്യമാക്കിയിരിക്കുന്നത്. ഒരു കുടുംബത്തിന്റെ സന്തോഷകരമായ ജീവിതത്തിന് ആവശ്യമായ മുഴുവൻ സംവിധാനങ്ങളും ഈ നഗരം ഉൾക്കൊള്ളുന്നുണ്ട്.

മർകസ് നോളജ് സിറ്റിയിലെ ലാൻഡ്മാർക് വില്ലേജടക്കം നാലിലധികം റസിഡൻഷ്യൽ, കൊമേഴ്‌സ്യൽ-റസിഡൻഷ്യൽ ടൗൺഷിപ്പുകളാണ് ലാൻഡ് മാർക്ക് ബിൽഡേഴ്‌സ് വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരു വികസിത സമൂഹത്തിലുണ്ടാകുന്ന ജീവിത സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തോടെ കേരളത്തിൽ ലഭ്യമാക്കുക എന്ന കാഴ്ചപ്പാടാണ് തങ്ങൾ മുന്നോട്ടു വെക്കുന്നത്.

തയ്യാറാക്കിയത്: എം ബിജുശങ്കർ