Kerala
തൃശൂര്‍ പൂരം: വെടിക്കെട്ടിനുള്ള നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: തൃശൂര്‍ പൂരം വെടിക്കെട്ടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്ന നടപടിയില്‍ ഇളവ് അനുവദിച്ച് സുപ്രീം കോടതി. വെടിക്കെട്ടിന്റെ സമയത്തിനും ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്കും കോടതി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിലാണ് ഇളവ് അനുവദിച്ചത്. ആചാര പ്രകാരമുള്ള സമയത്തു തന്നെ വെടിക്കെട്ട് നടത്താമെന്ന് കോടതി വ്യക്തമാക്കി. രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രമെ വെടിക്കെട്ട് പാടുള്ളൂ എന്നായിരുന്നു നേരത്തെ കോടതി ഉത്തരവിട്ടിരുന്നത്.
എന്നാല്‍, കേന്ദ്ര ഏജന്‍സിയുടെ അനുമതി ലഭിക്കുന്ന പടക്കങ്ങള്‍ മാത്രമെ വെടിക്കെട്ടിന് ഉപയോഗിക്കാവൂയെന്നും കോടതി നിര്‍ദേശിച്ചു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് ആചാര പ്രകാരമുള്ള വെടിക്കെട്ടിന് അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചത്.
---- facebook comment plugin here -----