Connect with us

International

മാലിയില്‍ ഭീകര വിരുദ്ധ സേന ആസ്ഥാനത്ത് ഭീകരാക്രമണം; നിരവധി സൈനികര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

മാലി : മാലിയില്‍ ഭീകരവിരുദ്ധ സേനയുടെ ആസ്ഥാനത്തുണ്ടായ ഭീകരാക്രമണം. സംഭവത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടു. . ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പെടെയുള്ള സൈനിക സന്നാഹങ്ങളുമായാണ് ഭീകരര്‍ സൈനിക ആസ്ഥാനം ആക്രമിച്ചത്.
തികച്ചും അപ്രതീക്ഷിതമായിരുന്ന ആക്രമണത്തില്‍ നിരവധി സൈനികര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. ആറ് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ചിലരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

ഭീകരരെ നേരിടാന്‍ മാലിയും നൈജറും ചാഡും ഉള്‍പ്പെടെയുള്ള 5 രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച് ആഫ്രിക്കന്‍ ഭീകര വിരുദ്ധ സേനയുടെ സഹേലിലെ ആസ്ഥാനത്താണ് ആക്രമണം നടന്നത്.
സഹേലില്‍ ഏതാനും നാളുകളായി ശക്തമായ ആക്രമണം അഴിച്ചുവിടുന്ന തീവ്ര ഇസ്ലാം സംഘടനകള്‍ തന്നെയാണ് ഈ ആക്രമണത്തിനും പിന്നിലെന്നാണ് സൂചന. അതിക്രമിച്ച് കയറിയവര്‍ക്ക് നേരെ ശക്തമായി തിരിച്ചടിച്ചതായി സൈനിക കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നതായാണ് പ്രാദേശിക കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം.

Latest