Connect with us

Business

മര്‍കസ് നോളജ് സിറ്റി കള്‍ച്ചറല്‍ സെന്റര്‍ വിദേശ പ്രതിനിധികള്‍ സന്ദര്‍ശിച്ചു

Published

|

Last Updated

കോഴിക്കോട്: മര്‍കസ് നോളജ് സിറ്റിയില്‍ എത്തിയ വിദേശ പണ്ഡിതരും ഗവേഷകരും കള്‍ച്ചറല്‍ സെന്ററില്‍ ഒത്തുകൂടിയത് ഹൃദ്യമായ അനുഭവമായി. സൂഖിന്റെ മോക്കപ്പുകള്‍ ചുറ്റിക്കണ്ട വിദേശപ്രതിനിധികള്‍ ഇത്തരം ചരിത്ര നിര്‍മിതികളുടെ ആവശ്യകതയെ കുറിച്ച് വാചാലരായി. രാജ്യത്തെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്ററില്‍ എത്തിയ അവര്‍ കീര്‍ത്തനങ്ങള്‍ ആലപിക്കുകയും അധികൃതരെ അഭിനന്ദിക്കുകയും ചെയ്തു.
പരമ്പരാഗത സൂഖുകളിലെ കച്ചവട രീതികളെ ആധുനിക വ്യാപാര സാധ്യതകളുമായി ബന്ധപ്പെടുത്തി ആസൂത്രണം ചെയ്ത കള്‍ച്ചറല്‍ സെന്റര്‍ സൂഖിന്റെ പ്രദര്‍ശനം കാണാനും വ്യാപാര സാധ്യതകളെ കുറിച്ചറിയാനും നിരവധി പേര്‍ എത്തുന്നുണ്ട്. മര്‍കസ് നോളജ് സിറ്റിയിലെ രാജ്യത്തെ ഏറ്റവും വലിയ കള്‍ച്ചറല്‍ സെന്ററില്‍ ഇന്റര്‍നാഷനല്‍ മ്യൂസിയം, ലൈബ്രറി, ഓഡിറ്റോറിയം തുടങ്ങിയ സംരംഭങ്ങള്‍ക്കൊപ്പമാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ സൂഖും ഒരുങ്ങുന്നത്. വിവിധ ഇനങ്ങളിലായി അമ്പതോളം വ്യത്യസ്ത സാധ്യതകളും 140 ഷോപ്പുകളും ഉള്‍ക്കൊള്ളുന്നതാണ് ടാലന്‍ മാര്‍ക്ക് നിര്‍മിക്കുന്ന മര്‍കസ് കള്‍ച്ചറല്‍ സെന്റര്‍ സൂഖ്.
സൂഖുകളെ കുറിച്ചും നിക്ഷേപ സാധ്യതകളെ കുറിച്ചും കൂടുതൽ അറിയുന്നതിനും സൂഖുകളുെട മോക്അപ്പ് സന്ദർശിക്കുന്നതിനും 8606001100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ഡയറക്ടർമാർ അറിയിച്ചു.

Latest