International
ജപ്പാന്‍ ദ്വീപിന് സമീപം ഭൂചലനം

ടോക്യോ: ദക്ഷിണ ജപ്പാന് സമീപം ശക്തമായ ഭൂചലനം. ജപ്പാനിലെ മിയാകെജിമ ദ്വീപിന് സമീപത്താണ് റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. സമുദ്രനിരപ്പില്‍ നേരിയ തോതില്‍ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. പ്രാദേശിക സമയം രാവിലെ 10.54 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ജപ്പാന്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. സമുദ്രത്തില്‍ പത്ത് കിലോമീറ്റര്‍ ആഴത്തിലായാണ് പ്രഭവകേന്ദ്രം. കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
---- facebook comment plugin here -----