Kerala
സഹകരണ പ്രതിസന്ധി: തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍

തിരുവനന്തപുരം: സഹകരണ പ്രതിസന്ധിയില്‍ തിങ്കളാഴ്ച സിപിഎം ഹര്‍ത്താല്‍. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സേവനങ്ങളേയും ബാങ്കുകളേയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ ഉപരോധിക്കാനും റെയില്‍-റോഡ് ഗതാഗതം തടയാനും കടകള്‍ അടച്ചിടാനും സാധ്യമായിടങ്ങളില്‍ ഹര്‍ത്താല്‍ നടത്താനും കഴിഞ്ഞ ദിവസം സിപിഎം പോളിറ്റ് ബ്യൂറോ ആഹ്വാനം ചെയ്തിരുന്നു.
സഹകരണ പ്രതിസന്ധി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ ശക്തമായ സമരങ്ങളുമായി മുന്നോട്ടു പോകാനും സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചു. വ്യാഴാഴ്ച മുതല്‍ ഈ മാസം 30 വരെ ദേശവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ആറ് ഇടതുപാര്‍ട്ടികള്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചിരുന്നു.
---- facebook comment plugin here -----