Connect with us

Ongoing News

സാനിയ ഹിംഗിസ് സഖ്യത്തിന് ലോകറെക്കോര്‍ഡ്

Published

|

Last Updated

സിഡ്‌നി: വനിത ഡബിള്‍സ് ടെന്നീസില്‍ സാനിയമിര്‍സ മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന് ലോകറെക്കോര്‍ഡ്. സിഡ്‌നി ഇന്റര്‍നാഷണല്‍ ടെന്നീസില്‍ ഒലാറു-ഷവ്‌ദോവ സഖ്യത്തെ തോല്‍പ്പിച്ച് തുടര്‍ച്ചയായ 29ാം ജയവുമായാണ് സഖ്യം ഫൈനലില്‍ കടന്നത്. സാനിയ ഹിംഗിസ് സഖ്യത്തിന്റെ ഇന്നത്തെ ജയത്തോടെ 1994 ല്‍ ജിഗി ഫെര്‍ണാന്‍ഡസും-നടാഷ വെരേവയും ചേര്‍ന്ന് നേടിയ 28 വിജയങ്ങള്‍ എന്ന റെക്കോര്‍ഡാണ് തകര്‍ത്തത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ചെന്‍ ലിയാംഗ് ഷുവായ് പെംഗ് സഖ്യത്തെ തോല്‍പ്പിച്ചാണ് ഇന്തോ സ്വിസ് സഖ്യം തുടര്‍ച്ചയായ 28ാം വിജയം നേടിയത്. 6-2, 6-3 എന്ന സ്‌കോറിനായിരുന്നു ഇന്നലെ സഖ്യത്തിന്റെ വിജയം
ബ്രിസ്‌ബെയ്ന്‍ ഓപ്പണ്‍ കിരീടത്തോടെ വര്‍ഷം ആരംഭിച്ച സഖ്യം സ്വന്തമാക്കിയത് തുടര്‍ച്ചയായ ആറാം കിരീടമായിരുന്നു. വനിതാ ഡബിള്‍സ് റാങ്കിങ്ങില്‍ സാനിയ (11395 പോയിന്‍്‌റ) ഒന്നാമതും ഹിംഗിസ് (11355 പോയന്റ്) രണ്ടാം സ്ഥാനത്തുമാണ്.