National
അതിര്‍ത്തിയില്‍ വെടിവെപ്പ്; രണ്ട് തീവ്രവാദികളെ വധിച്ചു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. പുല്‍വാമയിലെ ഗുസു ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്.
ഗുസുവിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നൂവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടല്‍. സിആര്‍പിഎഫ്, രാഷ്ട്രീയ റൈഫ്ള്‍സ്, പ്രത്യേക സേനാ വിഭാഗം തുടങ്ങിയവര്‍ സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. ഹിസ്ബുള്‍ മുജാഹിദിനില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്നാണ് കരുതുന്നത്.







