Connect with us

Kerala

വെള്ളാപ്പള്ളിയുടെ പാര്‍ട്ടിക്ക് കൂപ്പുകൈ ചിഹ്നമില്ല

Published

|

Last Updated

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്റെ പാര്‍ട്ടി ഭാരത് ധര്‍മ ജന സേനക്ക് കൂപ്പുകൈ ചിഹ്നം ലഭിക്കില്ല. നിലവിലുള്ള ചിഹ്നങ്ങളോട് സാമ്യമുള്ള ചിഹ്നങ്ങള്‍ അനുവദിക്കാനാവില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് ഒഴികെയുള്ള അവസരങ്ങളില്‍ കൂപ്പുകൈ ചിഹ്നം ഉപയോഗിക്കാം.

ചിഹ്നം സംബന്ധിച്ച കോണ്‍ഗ്രസിന്റെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചിരുന്നു. കൈപ്പത്തിയോട് സാമ്യമുള്ളതിനാല്‍ കൂപ്പുകൈ ചിഹ്നം അനുവദിക്കരുതെന്നായിരുന്നു കോണ്‍ഗ്രസിന്റെ പരാതി. നിലവിലുള്ള ചിഹ്നത്തോട് സാമ്യമുള്ള ചിഹ്നങ്ങള്‍ അനുവദിക്കരുതെന്നാണ് തിരഞ്ഞെടുപ്പ് ചട്ടം