National
അതിര്‍ത്തിയില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം; വെടിവെപ്പ് തുടരുന്നു
ശ്രീനഗര്‍: ജമ്മുകാശ്മീരിലെ ടാങ്ധര്‍ സെക്ടറില്‍ ഭീകരാക്രമണം. രാവിലെ 7.40ഓടെയായിരുന്നു ആക്രമണം തുടങ്ങിയത്. സൈനിക ക്യാമ്പിനുള്ളിലേക്ക് കടന്ന തീവ്രവാദികള്‍ ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വെടിവെക്കുകയായിരുന്നു. തീവ്രവാദികള്‍ ക്യാമ്പിനകത്ത് ഒളിഞ്ഞിരിപ്പുണ്ടെന്നാണ് നിഗമനം. വെടിവെപ്പ് തുടരുകയാണ്.
എണ്‍പതോളം സൈനികരാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം ഭീകകരരുടെ വെടിയേറ്റ് ഒരു മലയാളി ജവാന്‍ കൊല്ലപ്പെട്ടിരുന്നു.







