National
കാശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: കാശ്മീരിലെ തെക്കന്‍ ജില്ലയായ ഷോപ്പിയിനില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പ്രദേശത്ത് വെടിവയ്പ്പ് തുടരുകയാണെന്നും ഒരു ഭീകരന്‍ ഒളിഞ്ഞിരിക്കുന്നതായി സംശയമുണ്ടെന്നും ഷോപ്പിയാനിലെ പൊലീസ് മേധാവി അറിയിച്ചു.
കൊല്ലപ്പെട്ട ഭീകരര്‍ ഏത് സംഘടനയില്‍പ്പെട്ടവരാണെന്ന് വ്യക്തമല്ലെന്നും പൊലീസ് മേധാവി അല്‍ത്താഫ് ഖാന്‍ പറഞ്ഞു. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടയിലാണ് വെടിവയ്പ്പുണ്ടായത്. പൊലീസും സൈന്യവും ചേര്‍ന്ന് സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.







