Kerala
കൃഷ്ണപിള്ള സ്മാരകം: പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
 
		
      																					
              
              
            കൊച്ചി: ആലപ്പുഴയില്‍ പി കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ത്ത കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നാല് പ്രതികളും പത്ത് ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
രണ്ടുമുതല്‍ അഞ്ചുവരെ പ്രതികളായ സാബു, ദീപു, രാജേഷ്, പ്രമോദ് എന്നിവരാണ് അപേക്ഷ നല്‍കിയത്. ഒന്നാം പ്രതി ലതീഷ് ചന്ദ്രന്‍ നേരത്തെ കീഴടങ്ങിയരുന്നു. അക്രമം സിപിഎം വിഭാഗീതയുടെ ഭാഗമാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ സിപിഎം ശരിവച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
    ---- facebook comment plugin here -----						
  
  			

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

