Connect with us

Kerala

മാരുതി സ്വിഫ്റ്റ്, ഡിസയര്‍ ഫെയ്‌സ് ലിഫ്റ്റ് മോഡലുകള്‍ ഉടന്‍ പുറത്തിറങ്ങും

Published

|

Last Updated

രണ്ടാം തലമുറ മാരുതി സ്വിഫ്റ്റ്, സ്വിഫ്റ്റ് ഡിസയര്‍ മോഡലുകളുടെ പരിഷ്‌കരിച്ച മോഡലുകള്‍ ഉടന്‍ പുറത്തിറങ്ങും. പരിഷ്‌കരിച്ച സ്വിഫ്റ്റിന് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ഡിസയര്‍ മോഡലിന്റേത് തുടങ്ങിയിട്ടില്ല.

പുതിയ ബമ്പര്‍, വലിയ എയര്‍ ഡാംസ്, ഫോക്‌സ് ബ്രഷ്ഡ് അലൂമിനിയം ഫിനിഷോട് കൂടിയ പരിഷ്‌കരിച്ച ഫോഗ് ലാംപുകള്‍ തുടങ്ങിയവയാണ് പ്രധാന മാറ്റങ്ങള്‍. വ്യത്യസ്തമായ ഹെഡ്‌ലൈറ്റുകളും നവീകരിച്ച ഗ്രില്ലുമാണ് ഡിസയറിലെ മാറ്റങ്ങള്‍.

ഹയര്‍ സ്വിഫ്റ്റ്, ഡിസയര്‍ വേരിയന്റുകളില്‍ പുതിയ അലോയ് വീലുകളും റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും പുതുതായി ഡിസൈന്‍ ചെയ്ത വീല്‍ കാപുകളും ഉണ്ട്.

ഉള്‍ഭാഗത്ത് ഇലക്ട്രിക് ഫോള്‍ഡിംഗ് വിംഗ് മിററുകള്‍, സ്മാര്‍ട് കീയോട് കൂടിയ പുഷ് ബട്ടന്‍ സ്റ്റാര്‍ട്, മികച്ച സിക്‌സ് സ്പീക്കര്‍ സൗണ്ട് സിസ്റ്റം തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.

---- facebook comment plugin here -----

Latest