First Gear
സെഡാന്‍ വിഭാഗത്തിലേക്ക് സിയസുമായി മാരുതി

ഹോണ്ട സിറ്റിയും ഹ്യൂണ്ടായി വെര്‍ണയും നിറഞ്ഞ് നില്‍ക്കുന്ന വലിയ സെഡാന്‍ വിഭാഗത്തിലേക്ക് സിയാസ് മോഡലുമായി മാരുതി സുസുകി എത്തുന്നു. 8 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത്. പെട്രോള്‍, ഡീസല്‍ മോഡലുകളില്‍ സിയാസ് ലഭ്യമാണ്. പെട്രോള്‍ മോഡലിന്റെ എഞ്ചിന്‍ ശേഷി 1.4 ലിറ്ററും ഡീസല്‍ മോഡലിന്റേത് 1.3 ലിറ്ററുമാണ്.
പെട്രോള്‍ മോഡലിന് ലിറ്ററിന് 20.37 കിലോമീറ്ററും ഡീസല്‍ മോഡലിന് 26.16 കിലോ മീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധന ക്ഷമത. ഇന്ത്യയില്‍ ഈ സെഗ്മെന്റില്‍ ഒരു കാര്‍ നിര്‍മാതാവ് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന ഇന്ധന ക്ഷമതയാണിത്.
കാറിന്റെ ബുക്കിംഗ് ബുധനാഴ്ച്ച മുതല്‍ ആരംഭിച്ചു. മാരുതിയുടെ 1370 ഔട്ട്‌ലെറ്റുകളില്‍ ബുക്ക് ചെയാം. 21000 രൂപയാണ് കാറിന്റെ ബുക്കിംഗ് അഡ്വാന്‍സ്. ദീപാവലി, ഓണം തുടങ്ങിയ ആഘോഷ വിപണികള്‍ ലക്ഷ്യം വച്ചാണ് മാരുതി സിയസിനെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.