Kerala
സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിക്കരുതെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് വര്‍ധിപ്പിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവ്. മാനേജ്‌മെന്റ് സീറ്റില്‍ ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി തേടി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. സ്വാശ്രയ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്കുള്ള ഫീസ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് കോടതി നടപടി.
സര്‍ക്കാരുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ചേ ഫീസ് ഈടാക്കാന്‍ പാടുള്ളൂ. ഫീസ് വര്‍ധിപ്പിക്കണമെന്ന മാനേജ്‌മെന്റ് ആവശ്യം സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ തള്ളി. മുന്‍ നിശ്ചയിച്ച പ്രകാരം എട്ട് ലക്ഷം മാത്രമേ ഫീസായി ഈടാക്കാന്‍ പാടുള്ളൂ എന്നാണ് സര്‍ക്കാര്‍ നിലപാട്.
---- facebook comment plugin here -----