Connect with us

Ongoing News

ചെലവ് വിവരത്തില്‍ വീഴ്ച: പത്ത് പാര്‍ട്ടികള്‍ക്കുള്ള നികുതിയിളവ് പിന്‍വലിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ചെലവ് വിവരം സമയബന്ധിതമായി സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ പത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള നികുതിയിളവ് പിന്‍വലിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഇതു സംബന്ധിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസിനാണ് (സി ബി ഡി ടി) തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. നാഗരിക് ഏകതാ പാര്‍ട്ടി, ധര്‍മരാജ്യ പക്ഷ, എസ് യു സി ഐ (കമ്മ്യൂണിസ്റ്റ്), യുവജന ശ്രമികാ റിഥു കോണ്‍ഗ്രസ് പാര്‍ട്ടി, സുന്ദര്‍ സമാജ് പാര്‍ട്ടി, ലോക് താന്ത്രിക് മാനവതാവാദി പാര്‍ട്ടി, രാഷ്ട്രീയ മഹിളാ ജനശക്തി പാര്‍ട്ടി, ഇന്ത്യന്‍ പീപ്പിള്‍ ഗ്രീന്‍ പാര്‍ട്ടി എന്നിവയാണ് 2012-13 വര്‍ഷത്തെ ചെലവുകളുടെ കൃത്യമായ വിവരം യഥാസമയം ബോധിപ്പിക്കാത്തതിന് നടപടിക്ക് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത്. 2013 സെപ്തംബര്‍ മുപ്പതിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്.

Latest