Connect with us

Kerala

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായി അംഗീകരിക്കപ്പെട്ടു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കരട് വിജ്ഞാപനത്തെ സംബന്ധിച്ച് ആശങ്കവേണ്ടെന്നും അത് വരികതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എ കെ ആന്റണി അടക്കമുള്ള നേതാക്കളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വ്യക്തത നേടിയിട്ടുണ്ട്. ബന്ധപ്പെടാന്‍ കഴിയാത്തവര്‍ക്കാണ് തെറ്റിദ്ധാരണയുള്ളത്. കരട് വിജ്ഞാപനത്തിന്റെ പേരില്‍ രാഷ്ട്രീയ ലാഭമുണ്ടാക്കാമെന്ന് ആരെങ്കിലും മനപ്പായസമുണ്ണുന്നുണ്ടെങ്കില്‍ അവര്‍ മണിക്കൂറുകള്‍ക്കകം നിരാശരാവേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

Latest