Kerala
ഷുക്കൂര്‍ വധക്കേസ്: സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

തിരുവനന്തപുരം: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബ്ദുശ്ശുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.ഡിസംബര്‍ 19നാണ് വിജ്ഞാപനമിറക്കിയത്.
കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഷുക്കൂറിന്റെ ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. സിപിഐഎമ്മിന്റെ ഭീഷണി മൂലം സാക്ഷികള്‍ ഇനിയും കൂറുമാറാന്‍ സാധ്യതയുള്ളതിനാല്‍ കേന്ദ്ര ഏജന്‍സിയെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിച്ചാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. 2012 ഫെബ്രുവരി 20നാണ് ലീഗ് പ്രവര്‍ത്തകനായ അരിയില്‍ അബ്ദു ഷുക്കൂര്‍ കൊല്ലപ്പെട്ടത്.
---- facebook comment plugin here -----