Connect with us

Kerala

നിതാഖാത്ത്: മടങ്ങി വരുന്നവരുടെ ചിലവ് സര്‍ക്കാര്‍ വഹിക്കും

Published

|

Last Updated

തിരുവന്തപുരം: നിതാഖാത്ത് നിയമം മൂലം മടങ്ങി വരുന്നവരുടെ യാത്ര ചിലവ് സര്‍ക്കാര്‍ വഹിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സഊദി അറേബ്യ നല്‍കിയ ഇളവ് ഭൂരിഭാഗം മലയാളികളും ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും വലിയ തോതില്‍ ആളുകള്‍ തിരിച്ചുവരുന്ന സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

നിതാഖാത്തുമായി ബന്ധപ്പെട്ട് തിരിച്ചുവരുന്നവരുടെ കാര്യങ്ങള്‍ നോക്കാന്‍ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളില്‍ അഞ്ച‌‌ംഗങ്ങള്‍ വീതമുള്ള കമ്മിറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. തിരിച്ചുവരുന്നവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ സഹായങ്ങളു‌ യാത്രാ ചെലവും ഈ കമ്മിറ്റി മുഖേന നല്‍കും. ഇതിനുള്ള ചെലവ് കേന്ദ്രം കൂടി വഹിക്കണമെന്നാണ് ആഗ്രഹം. കേന്ദ്രം സഹായിച്ചാലും ഇല്ലെങ്കിലും സ‌‌ംസ്ഥാനം തീരുമാനവുമായി മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇക്കാര്യത്തില്‍ നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരുന്നുവെങ്കിലും പാലിക്കപ്പെടുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മടങ്ങി വരുന്നവരുടെ യാത്ര ചിലവ് സര്‍ക്കാര്‍ വഹിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തരുതെന്ന് സര്‍ക്കാര്‍ തിരുമാനിച്ചത്. നവംബര്‍ മൂന്നിനാണ് ഇളവു കാലാവധി അവസാനിക്കുന്നത്‌

Latest