Eranakulam
ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: ഷുക്കൂര്‍ വധക്കേസിന്റെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. സിപിഐ(എം)കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനും ടിവി രാജേഷ് എംഎല്‍എയും നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. കേസില്‍ 32ഉം 33ഉം പ്രതികളാണ് ടിവി രാജേഷും പി.ജയരാജനും. കേസില്‍ പങ്കില്ലെന്നും കുറ്റപത്രം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചത്. കേസിന്റെ വിചാരണ തലശ്ശേരി സെഷന്‍സ് കോടതിയില്‍ തുടങ്ങാനിരിക്കെയാണ് സ്‌റ്റേ.
---- facebook comment plugin here -----