Wayanad
വി എച്ച് എസ് ഇക്ക് 93.68%, പ്ലസ് ടുവിന് 81.92%

കല്‍പ്പറ്റ:ജില്ലയിലെ ഹയര്‍സെക്കന്‍ഡറി ഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാന ശരാശരിയുടെ ഒപ്പത്തിനൊപ്പമായ 81.92 ശതമാനം വിജയം നേടി വയനാട് മികവ് നിലനിര്‍ത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനതലത്തിലുണ്ടായ വിജയശതമാനത്തിലെ കുറവ് വയനാടിനെയും ബാധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആറ് ശതമാനത്തിന്റെ കുറവാണ് ഇത്തവണ ജില്ലയിലെ വിജയശതമാനത്തിലുണ്ടായത്. 87.39 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ ജില്ലയിലെ വിജയശതമാനം. 7490 പേരാണ് പരീക്ഷയെഴുതാനായി ഇത്തവണ രജിസ്റ്റര്‍ ചെയ്തിരുന്നത്. 50 കേന്ദ്രങ്ങളിലായി7451 പേര്‍ പരീക്ഷയെഴുതി. ഇതില്‍ 6104 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയതായാണ് ഫലം സൂചിപ്പിക്കുന്നത്. വൊക്കോഷ്ണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ ജില്ല സംസ്ഥാനത്ത് ഒന്നാമതായി. 93.68 ശതമാനമാണ് വിജയം. പാര്‍ട ് ഒന്നിനും രണ്ടിനും 97.89 ശതമാനം പേര്‍ വിജയിച്ചു. 665പേര്‍ പരീക്ഷ എഴുതിയതില്‍ പാര്‍ട് ഒന്നിനും രണ്ടിനും 651പേര്‍ വിജയിച്ചു. 623പേരാണ് പാര്‍ട് മൂന്നുംകൂടി വിജയിച്ചത്. അമ്പലവയല്‍ ജിവിഎച്ച്എസ്എസും മാനന്തവാടി ജിവിഎച്ച്എസ്എസും നൂറുശതമാനം വിജയം നേടി. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഗവ. എയ്ഡഡ് മേഖലയായ ജില്ലയില്‍ ഒന്നാം സ്ഥാനം നേടി കല്ലോടി സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ഉജ്ജ്വല ജയം. സയന്‍സ് ബയോളജി വിഭാഗത്തില്‍ എട്ട് എ പ്ലസോടെ നൂറ് ശതമാനവും കൊമേഴ്‌സില്‍ രണ്ട് എ പ്ലസോടെ നൂറ് ശതമാനവും സയന്‍സ് കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ ഒരു എ പ്ലസോടെ 98ശതമാനവും നേടാന്‍ കഴിഞ്ഞു. പരീക്ഷക്കിരുന്ന 144 വിദ്യാര്‍ഥികളില്‍ 143 പേര്‍ വിജയിച്ചു.99.5 ശതമാനമാണ് വിജയം. 11 എപ്ലസും നേടി. പഠന മികവിനൊപ്പം കലാശാസ്ത്ര മേഖലകളിലും മുന്നില് നില്‍ക്കുന്ന വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജര്‍ ഫാ. ജോര്‍ജ് മാമ്പള്ളിയില്‍, പി ടി എ എന്നിവര്‍ അഭിനന്ദിച്ചു.പിണങ്ങോട് വയനാട് മുസ്‌ലിം ഓര്‍ഫനേജ് ്ഹയര്‍സെക്കന്ററി മികച്ച വിജയം നിലനിര്‍ത്തി.
ഗണിതം,ഫിസികിസ്, കെമിസ്ട്രി, ബയോളജി വിഭാഗത്തില്‍ ജില്ലയില്‍ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ സ്ഥാപനമാണിത്. സയന്‍സ് വിഭാഗത്തില്‍ 95.5 ശതമാനവും ഹ്യുമാനിറ്റീസില്‍ 94.5 ശതമാനവും വിജയമുണ്ടായി.
. സയന്‍സ് വിഭാഗത്തില്‍ റുബീന.പി.എന്‍, റിസാന.വി, അതുല്‍ജാക്ക് ഷാജി, ആതില പര്‍വീണ്‍ ,ഹെന്നജമാല്‍ , ജിഷ്ണു രമേശ് എന്നീ വിദ്യാര്‍ഥികള്‍ മൂഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.
സയന്‍സില്‍ 182 ഉം ഹ്യുമാനിറ്റീസില്‍ 57 ഉം കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 173 പേര്‍ സയന്‍സില്‍ നിന്നും 54 പേര്‍ ഹ്യുമാനിറ്റീസില്‍ നിന്നും ഉപരി പഠനത്തിന് അര്‍ഹരായി. വൈത്തിരി ഉപജില്ലയിലെ ഏറ്റവും ഉയര്‍ന്ന വിജയം നേടിയ സ്ഥാപനമെന്ന പേര് കരസ്ഥമാക്കി.
ഗ്രാമീണ മേഖലയില്‍ സ്ഥിതി ചെയ്യുന്നതും സാധാരണക്കാരുടെയും, കൂലിത്തൊഴിലാളികളുടേയും, ഓര്‍ഫനേജിലെയും വിദ്യാര്‍ഥികളാണ് ഭൂരിഭാഗവും.