Ongoing News
സുന്നികള്‍ക്ക് രഹസ്യ അജണ്ടയില്ല: വണ്ടൂര്‍ ഫൈസി

രിസാല സ്‌ക്വയര്‍: സുന്നികള്‍ക്ക് രഹസ്യ അജണ്ടയില്ലെന്ന് എസ് വൈ എസ് സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍ റഹ്മാന്‍ ഫൈസി പറഞ്ഞു. രിസാല സ്‌ക്വയറില്‍ സമരത്തിന്റെ ഭാവിയും ഭാവിക്ക് വേണ്ടിയുള്ള സമങ്ങളും സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുതാര്യമായ പ്രവര്‍ത്തനമാണ് സുന്നി പ്രസ്ഥാനങ്ങളുടേത്. പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ നിന്ന് ഒരിക്കല്‍ പോലും അതിന് വ്യതിചലിക്കേണ്ടി വന്നിട്ടില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ന്നിട്ടില്ല – അദ്ദേഹം പറഞ്ഞു.
ആത്മീയ നേതൃത്വമാണ് എസ് എസ് എഫിന് ശക്തി പകരുന്നത്. മുസ്ലിം രാഷ്ട്രീയപാര്‍ട്ടി പണ്ഡിതന്മാരെ രണ്ടായി ഭിന്നിപ്പിച്ചപ്പോള്‍ എസ് എസ് എഫിന് പ്രത്യേക നയം രൂപവത്കരിക്കേണ്ടിവന്നിട്ടുണ്ട്. ഹൈദരലി തങ്ങള്‍ പ്രസ്ഥാനത്തില്‍ നിന്ന് പോയത് പ്രസ്ഥാനത്തിന്റെ പോരായ്മയല്ലെന്നും കേരള രാഷ്ട്രീയത്തിലെ മാറ്റത്തിന്റെ ഭാഗമായിരുന്നു അതെന്നും വണ്ടൂര്‍ ഫൈസി കൂട്ടിച്ചേര്‍ത്തു.
അഡ്വ. എ കെ ഇസ്മാഈല്‍ വഫ അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് മുന്‍ പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി, ആര്‍ എസ് സി ജനറല്‍ കണ്‍വീനര്‍ അബ്ദുല്ല വടകര മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. വി പി എം ബഷീര്‍ ആമുഖ ഭാഷണം നടത്തി.