Connect with us

Kerala

തിരൂരില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 പേര്‍ക്ക് പരുക്ക്

കാര്‍ യാത്രക്കാരായ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

|

Last Updated

മലപ്പുറം | മലപ്പുറം തിരൂരില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16 പേര്‍ക്ക് പരുക്കേറ്റു.കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് വരികയായിരുന്ന ബസും കോഴിക്കോടുനിന്ന് തിരൂരിലേക്ക് ചിത്സക്കായി ഡോക്ടറെ കാണാനെത്തിയവര്‍ സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ പരുക്കേറ്റ കാര്‍ യാത്രക്കാരായ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പരുക്കേറ്റ മറ്റ് യാത്രക്കാരെല്ലാം തിരൂര്‍ ജില്ലാ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

Latest