Connect with us

Ongoing News

ഇന്ത്യക്കെതിരെ ട്വന്റി-20 പരമ്പര നേടി ശ്രീലങ്ക

Published

|

Last Updated

കൊളംബോ | ഇന്ത്യക്കെതിരായി മൂന്ന് മത്സരങ്ങളടങ്ങിയ ട്വിന്റി-20 പരമ്പര (2-1ന് ) സ്വന്തമാക്കി ശ്രീലങ്ക. അവാസന മത്സരത്തില്‍ ഏഴ് വിക്കറ്റിനായി ആതിഥേയര്‍ ഇന്ത്യയെ തോല്‍പ്പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ 82 റണ്‍സ് വിജയ ലക്ഷ്യം 33 പന്ത് ബാക്കിയിരിക്കെ മൂന്ന് വിക്കറ്റ് മാത്രം നഷടപ്പെടുത്തി ശ്രീലങ്ക ലക്ഷ്യം കാണുകയായിരുന്നു. 21 പന്തില്‍ഡ 23 റണ്‍സ് നേടിയ ധനഞ്ജയ ഡി സില്‍വയാണ് ശ്രീലങ്കയുടെ ടോപ്‌സ്‌കോറര്‍.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ലങ്കന്‍ ബൗളര്‍മാര്‍ വരിഞ്ഞ് മുറുക്കുന്നതാണ് കണ്ടത്. ഒന്നിന് പുറകെ ഒന്നൊന്നായി ഇന്ത്യന്‍ വിക്കറ്റുകള്‍ നിലംപൊത്തി. 23 റണ്‍സെടുത്ത കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ ടോപ്‌സ്‌കോറര്‍. ശ്രീലങ്കക്കായി വനിന്ദു ഹസരംഗ നാല് വിക്കറ്റ് വീഴ്ത്തി.

 

Latest