Connect with us

National

പ്രതിപക്ഷ സഖ്യ നീക്കം; സോണിയയുമായി കൂടിക്കാഴ്ച നടത്തി മമത

Published

|

Last Updated

ന്യൂഡല്‍ഹി | ബി ജെ പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. വൈകിട്ട് നാലിന് സോണിയയുടെ വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. സോണിയയുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നുവെന്നും ബി ജെ പിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തുമെന്നും മമത പറഞ്ഞു.

പ്രതിപക്ഷ സഖ്യത്തെ ആരു നയിച്ചാലും പ്രശ്‌നമില്ല. സോണിയയയുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, ആനന്ദ് ശര്‍മ എന്നിവരെ മമത സന്ദര്‍ശിച്ചിരുന്നു. വിശാല സഖ്യത്തില്‍ അരവിന്ദ് കെജ്രിവാളിന്റെ നിലപാടറിയാനും ശരത് പവാറടക്കമുള്ള നേതാക്കളുമായി ചര്‍ച്ച നടത്താനും മമതക്ക് പദ്ധതിയുണ്ടെന്നാണ് സൂചന.

Latest