Connect with us

National

കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്; അതീവ ജാഗ്രത

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ഷകരുടെ പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന് . മാര്‍ച്ചുമായി ബന്ധപ്പെട്ട് അതീവ ജാഗ്രതയിലാണ് രാജ്യതലസ്ഥാനം. ഇന്ന് മുതല്‍ പാര്‍ലമെന്റ് സമ്മേളനം അവസാനിക്കും വരെ ജന്തര്‍മന്ദറില്‍ ധര്‍ണ നടത്തുവാനാണ് തീരുമാനം. ഡല്‍ഹി അതിര്‍ത്തികളിലും പാര്‍ലമെന്റിനടുത്ത മേഖലകളിലും പോലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

മാര്‍ച്ചിനിടെ അട്ടിമറി ഒഴിവാക്കാന്‍ അതീവ ജാഗ്രതയിലാണ് കര്‍ഷക സംഘടനകള്‍. പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന കര്‍ഷകരുടെ പട്ടികയുണ്ടാക്കും. ഇരുന്നുറ് കര്‍ഷകരും അഞ്ച് കര്‍ഷക സംഘടനാ നേതാക്കളുമാണ് ഓരോ ദിവസമവും സമരത്തില്‍ പങ്കെടുക്കുക.

സമരത്തില്‍ പങ്കെടുക്കുന്നവരുടെ തിരിച്ചറിയല്‍ രേഖ പോലീസിന് കൈമാറും. മുന്‍കൂട്ടി നിശ്ചയിക്കുന്നവര്‍ മാത്രമാവും സമരത്തില്‍ പങ്കെടുക്കുക. മാര്‍ച്ചില്‍ നുഴഞ്ഞുകയറി അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ തടയാനാണ് ഈ നടപടിയെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ അറിയിച്ചു.
കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സംഘടനകള്‍ കൂടുതല്‍ ജാഗ്രതയിലേക്ക് നീങ്ങുന്നത്. അന്ന് ട്രാക്ടര്‍ റാലിയില്‍ അക്രമമുണ്ടാകുകയും ഒരു കര്‍ഷകന്‍ മരിക്കുകയും ചെയ്തിരുന്നു.

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ എട്ടു മാസം മുമ്പ് ആരംഭിച്ച സമരം ഇപ്പോഴും തുടരുകയാണ് കര്‍ഷക സംഘടനകള്‍